പൗലോസ് അപ്പസ്തോലന്റെ കല്ലറയ്ക്കരികിൽ പ്രാർത്ഥനയ്‌ക്കെത്തി ലിയോ പതിനാലാമൻ പാപ്പാ പൗലോസ് അപ്പസ്തോലന്റെ കല്ലറയ്ക്കരികിൽ പ്രാർത്ഥനയ്‌ക്കെത്തി ലിയോ പതിനാലാമൻ പാപ്പാ
Saturday, 24 May 2025 00:00 am

mariyan sainyam world mission

പത്രോസിന്റെ പിൻഗാമിയെന്ന നിലയിലും റോമിന്റെ മെത്രാനെന്ന നിലയിലും നടന്നുവരുന്ന ചടങ്ങുകളുടെ ഭാഗമായി ലിയോ പതിനാലാമൻ പാപ്പാ റോമൻ മതിലുകൾക്ക് പുറത്ത് വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസലിക്കയിൽ പ്രാർത്ഥനയ്‌ക്കെത്തി.

അപ്പസ്തോലന്റെ കല്ലറയ്ക്കരികിൽ നടത്തിയ സ്വകാര്യപ്രാർത്ഥനയ്ക്ക് ശേഷം നടന്ന പ്രാർത്ഥനാശുശ്രൂഷയിൽ സംസാരിച്ച ലിയോ പതിനാലാമൻ പാപ്പാ, റോമക്കാർക്കായി അപ്പസ്തോലൻ എഴുതിയ ലേഖനത്തെ പരാമർശിച്ചുകൊണ്ട്, കൃപ, വിശ്വാസം, നീതി എന്നീ വിഷയങ്ങളെകുറിച്ചാണ് ജനതകളുടെ അപ്പസ്തോലൻ എഴുതുന്നതെന്ന് ഓർമ്മിപ്പിച്ചു. റോമിന്റെ മെത്രാനെന്ന നിലയിൽ താൻ ഏറ്റെടുത്തിരിക്കുന്ന പത്രോസിനടുത്ത ശുശ്രൂഷയിലും ഈ വിഷയങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ അനുസ്മരിച്ചു.

സുവിശേഷത്തിൽനിന്ന് അകന്നുജീവിക്കുകയും, ക്രിസ്തുവിന്റെ സഭയെ പീഡിപ്പിക്കുകയും ചെയ്തിരുന്ന ഒരു സമയത്ത് ഉണ്ടായ, ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനെയും, തന്റെ വിളിയെയും കൃപയായാണ് അപ്പസ്തോലൻ കണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ദൈവമാണ് നമ്മെ തിരഞ്ഞെടുത്തതും വിളിച്ചതുമെന്ന വിശുദ്ധ അഗസ്തീനോസിന്റെ ചിന്തയും, പൗലോസിന്റെ ചിന്തയിൽനിന്ന് വ്യത്യസ്തമല്ലെന്ന് പാപ്പാ കൂട്ടിച്ചേർത്തു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m