മാർപാപ്പയുടെ ചാപ്ലിനായി ഫാ. ബോയ ജോണിയെ നിയോഗിച്ചതിന്റെ സന്തോഷത്തിൽ നാടും നഗരവും മാർപാപ്പയുടെ ചാപ്ലിനായി ഫാ. ബോയ ജോണിയെ നിയോഗിച്ചതിന്റെ സന്തോഷത്തിൽ നാടും നഗരവും
Thursday, 22 May 2025 00:00 am

mariyan sainyam world mission

മാർപാപ്പയുടെ ചാപ്ലിനായി  ഫാ. ബോയ ജോണിയെ നിയോഗിച്ചതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ വെള്ളാപ്പള്ളി ഇടവകയും വീട്ടുകാരും.
 കൂടാതെ അദ്ദേഹo വത്തിക്കാൻ നയതന്ത്ര മേഖലയില്‍ നൽകിയ സേവനത്തിനുള്ള അംഗീകാരമായി മോൺസിഞ്ഞോർ എന്ന ഓണററി പദവി നല്‍കാനുള്ള തീരുമാനവും വത്തിക്കാന്‍  ആലപ്പുഴ ബിഷപ്പ് റവ. ജെയിംസ് ആനപ്പറമ്പിലിനെ  അറിയിച്ചിട്ടുണ്ട്.

ആലപ്പുഴ വെള്ളാപ്പള്ളി കനാൽ വാർഡ് വെളിയിൽ പരേതനായ ജോണിന്റെയും ലില്ലിയുടെയും മകനാണ് ഫാ. ബോയ ജോണി.

2014 സെപ്റ്റംബർ 18ന് വൈദികനായ ശേഷം വത്തിക്കാനിൽ ഉന്നതപഠനം നടത്തി. ആലപ്പുഴ രൂപതയിൽ സേവനം ചെയ്യുന്നതിനിടെ 2021 ജനുവരിയിലാണ് വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനത്തിന് നിയോഗിക്കപ്പെട്ടത്. ബുർക്കിന ഫാസോയിലും നൈജറിലും അപ്പസ്തോലിക് ന്യൂൺഷ്യേച്ചറിന്റെ സെക്രട്ടറിയായി സേവനം ചെയ്ത അദ്ദേഹം കഴിഞ്ഞ ഏഴ് മാസമായി ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ സ്ഥാനപതിയുടെ ചുമതല വഹിച്ചു വരികയാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m